വിനോദസഞ്ചാരം വർദ്ധിപ്പിക്കുന്നതിനും സമ്ബദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനുമായി ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാർക്ക് സൗജന്യ വിസ വാഗ്ദാനം ചെയ്യുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചു ഇന്തോനേഷ്യൻ സർക്കാർ.
ഇന്തോനേഷ്യയുടെ ടൂറിസം മന്ത്രി സാൻഡിയാഗ യുനോയുടെ നേതൃത്വത്തില്‍ 2024 ഒക്ടോബറിലെ സർക്കാർ മാറ്റത്തിന് മുമ്ബ് സൗജന്യ വിസ പ്രോഗ്രാമിന് അന്തിമരൂപം നല്‍കാനാണ് ഈ ആവേശകരമായ സംരംഭം ലക്ഷ്യമിടുന്നത്.
ഇന്ത്യയില്‍ നിന്നും മറ്റ് പ്രധാന ടൂറിസം വിപണികളില്‍ നിന്നുമുള്ള യാത്രക്കാർക്കുള്ള വിസ തടസ്സങ്ങള്‍ ഇല്ലാതാക്കുന്നതിലൂടെ, വിദേശ വിനോദസഞ്ചാരികളുടെ വരവില്‍ വൻ വർദ്ധനവാണ് ഇന്തോനേഷ്യ പ്രതീക്ഷിക്കുന്നത്. ആഭ്യന്തര ചെലവുകള്‍ ഉത്തേജിപ്പിക്കുന്നതിലും, വിദേശ നിക്ഷേപം ആകർഷിക്കുകയും ഡിജിറ്റല്‍ സമ്ബദ്വ്യവസ്ഥയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതിനും ഇത് ഗുണപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.