കാസർകോട്: താജുല്‍ ഉലമ സയ്യിദ് അബ്‌ദുറഹ്‌മാൻ ബുഖാരി ഉള്ളാള്‍ തങ്ങളുടെ മകനും സമസ്ത കേന്ദ്ര മുശാവറ അംഗവും ദക്ഷിണ കന്നഡ സംയുക്ത ജമാഅത്ത് ഖാളിയും അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സയ്യിദ് ഫള്ല്‍ കോയമ്മ തങ്ങൾ വഫാത്തായി. കർമ മേഖലയായ കർണാടകയിലെ കുറാ പ്രദേശത്തിന്റെ പേരിലാണ് തങ്ങൾ അറിയപ്പെടുന്നത്.

ദക്ഷിണ കന്നഡ കുറത്തിലെ സയ്യിദ് ഫള്ല്‍ ഇസ്‌ലാമിക് സെന്റർ കേന്ദ്രീകരിച്ച് ദീർഘകാലം മത വൈജ്ഞാനിക ആത്മീയ പ്രവർത്തനങ്ങൾ നടത്തിവരുന്ന തങ്ങൾ കേരളത്തിലെയും കർണാടകയിലെയും സുന്നി മുന്നേറ്റത്തിൽ വലിയ ആവേശം കാണിച്ചു. സമസ്തയുടെയും കീഴ്‌ഘടകങ്ങളുടെയും പദ്ധതികൾക്കും പരിപാടികൾക്കും മാർഗനിർദേശവും നേതൃത്വവും നൽകുകയും ആത്മീയ കാര്യങ്ങളിൽ വിശ്വാസികൾക്ക് അഭയമാവുകയും ചെയ്തു. സമസ്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, ദക്ഷിണ കന്നട സംയുക്ത ജമാഅത്ത് ഖാളി, ജാമിഅ സഅദിയ്യ അറബിയ്യ ജന.സെക്രട്ടറി, എട്ടിക്കുളം താജുല്‍ ഉലമ എജ്യുക്കേഷണല്‍ സെന്റര്‍ ജന.സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിക്കുകയായിരുന്നു. ജാതിമതഭേദമന്യേ ഉത്തര കേരളത്തിലെയും ദക്ഷിണ കന്നഡയിലെയും അനേകായിരം ജനങ്ങൾക്ക് വലിയ ആശ്രയവും ആശ്വാസവുമായിരുന്നു കുറാ തങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here