ആന്ത്രോത്ത്: ഭാരതീയ ന്യായ് സൻഹിത പ്രകാരം ലക്ഷദ്വീപിലെ ആദ്യത്തെ നിരോധനാജ്ഞ ആന്ത്രോത്ത് ദ്വീപിൽ പ്രഖ്യാപിച്ചു. ഭാരതീയ ന്യായ് സൻഹിത എന്ന ഇന്ത്യൻ പീനൽ കോഡിന് പകരമായി വന്ന പുതിയ നിയമത്തിലെ 163 വകുപ്പ് പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നേരത്തെ ഇന്ത്യൻ പീനൽ കോഡ് പ്രകാരം 144 വകുപ്പ് പ്രകാരമായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ഇ മാസം ഒന്നിനാണ് പുതിയ നിയമം നിലവിൽ വന്നത്.

ആന്ത്രോത്ത് ദ്വീപിലെ പണ്ടാരം ഭൂമിയിൽ പെടുന്ന സർവ്വേ നമ്പറുകളായ 56/2എ, 352/2എ, 82/2എ എന്നീ ഭൂമികളിലാണ് ഇന്ന് വൈകുന്നേരം 4 മണി മുതൽ 7 മണി വരെ സർവ്വേ നടപടികൾ ഉണ്ടാവുമെന്ന് ആന്ത്രോത്ത് ഡെപ്യൂട്ടി കളക്ടർ ആദിത്യ ഭട്ട് ഡാനിക്സ് അറിയിച്ചത്. സർവ്വേ നടക്കുന്ന സമയത്ത് ഈ പ്രദേശങ്ങളുടെ 250 മീറ്റർ ചുറ്റളവിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ, റോഡ്/ വഴി തടയലുകൾ, പൊതു കൂടിച്ചേരലുകൾ, അഞ്ചോ അതിലധികമോ ആളുകൾ സംഘം ചേരൽ തുടങ്ങിയവയാണ് ഭാരതീയ ന്യായ് സൻഹിത 163 പ്രകാരം നിരോധിച്ചത്. അതാത് സർവ്വേ നമ്പറുകളിലെ കവിൽദാറുമാർ ഒഴികെ സർവ്വേ നടക്കുന്ന പ്രദേശത്ത് പുറത്തു നിന്നും വേറെ ആർക്കും പ്രവേശനമില്ല. അതേസമയം സാധാരണ നടന്നു വരുന്ന പള്ളികളിലെ പ്രാർത്ഥനകൾ ഉൾപ്പെടെയുള്ളതിനുള്ള കൂടിച്ചേരലുകൾക്ക് നിരോധനമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here