കവരത്തി: പുതുതായി ലഭിച്ച ഇലക്ട്രിസിറ്റി ബില്ലിൽ അവ്യക്തതയുള്ളതായി ഉപഭോക്താക്കൾ. ജൂൺ മാസം 16 മുതലാണ് പുതുക്കിയ ഇലക്ട്രിസിറ്റി നിരക്കുകൾ നിലവിൽ വന്നത്. എന്നാൽ ഏറ്റവും പുതുതായി ഉപഭോക്താക്കൾക്ക് ലഭിച്ച ബിൽ മെയ് 16 മുതൽ ജൂൺ 15 വരെയുള്ള കാലയളവിലേതാണ്. നിരക്കു വർധനവിന് മുൻപുള്ള ഈ കാലയളവിലെ ബില്ലിലും പുതുക്കിയ നിരക്കാണ് നൽകിയിരിക്കുന്നത് എന്ന് ഉപഭോക്താക്കൾ പറയുന്നു. നിരക്ക് വർദ്ധനവിന് മുൻപുള്ള മാസത്തെ ബില്ലിൽ പുതുക്കിയ നിരക്ക് ഈടാക്കുന്നത് അന്യായമാണെന്നാണ് ഉപഭോക്താക്കളുടെ ആക്ഷേപം.

LEAVE A REPLY

Please enter your comment!
Please enter your name here