
കവരത്തി : പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതിക്ക് കീഴിൽ ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾ നിർമിക്കാൻ കേന്ദ്ര സർക്കാർ വക ധനസഹായം പ്രഖ്യാപിച്ചു. ബോട്ടുകളുടെ നിർമ്മാണത്തിനായി നാല് ബോട്ട് നിർമ്മാണ യാർഡുകളെ ലക്ഷദ്വിപ് ഫിഷറീസ് വകുപ്പ് എംപാനൽ ചെയ്തിട്ടുണ്ട്.
പദ്ധതിയുടെ എസ്റ്റിമേറ്റ് അനുസരിച്ച് ഓരോ ബോട്ടിനും നിർമാണ ചിലവ് വരുന്നത് ₹1.20 കോടി രൂപ വീതമാണ്. ഇതിൽ നിർമ്മാണത്തിനായി ഓരോ ഗുണഭോക്താവിനും സർക്കാരിൽ നിന്നും ₹72 ലക്ഷം ധനസഹായം ലഭിക്കും.
പദ്ധതിക്ക് കീഴിൽ മത്സ്യബന്ധന ബോട്ടുകൾ നിർമിക്കാൻ താൽപ്പര്യമുള്ളവർ ലക്ഷദ്വീപ് ഫിഷറീസ് വകുപ്പിനെ സമീപിച്ച് അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ അറിയുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനുമായി ലക്ഷദ്വീപ് ഫിഷറീസ് വകുപ്പുമായി ബന്ധപ്പെടാവുന്നതാണ്.
