ആന്ത്രോത്ത്: മദ്രസ്സാ നൂറുൽ ഇർഫാൻ അറബിക് കോളേജും ലക്ഷദ്വീപ് ഡെവലപ്പ്മെന്റ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് 2025 ജനുവരി 7,8,9 തീയതികളിൽ ആന്ത്രോത്ത് ദ്വീപിൽ വെച്ച് നടത്തപ്പെടുന്നു. ക്യാമ്പിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ആഗ്രഹിക്കുന്നവർ മുൻകൂറായി ബുക്കിംഗ് ചെയ്യേണ്ടതാണ്. ബുക്കിംഗിനായി 9447929022, 8301933308 എന്നീ നമ്പറുകളിൽ വിളിച്ച് രോഗിയുടെ പേരു വിവരങ്ങൾ നൽകേണ്ടതാണ്.
ശിശുരോഗ വിഭാഗം, ഗൈനക്കോളജി വിഭാഗം, സ്കിൻ സ്പെഷ്യലിസ്റ്റ്, ജനറൽ ഫിസിഷ്യൻ തുടങ്ങിയ ചികിത്സാ വിഭാഗങ്ങൾ ആന്ത്രോത്ത് ഹോസ്പിറ്റലിലും, യുനാനി, ആയുർവേദം, ഫിസിയോതെറാപ്പി, ഹിജാമ തെറാപ്പി തുടങ്ങിയ വിഭാഗങ്ങൾ ആന്ത്രോത്ത് ആയുർവേദ ഹോസ്പിറ്റലിലും വെച്ചാണ് നടത്തപ്പെടുക.
രാജഗിരി ഹോസ്പിറ്റൽ ആലുവ, ആയുർസിഹാ ഹോസ്പിറ്റൽ കളമശ്ശേരി, പി.എം.സി മെഡി സെന്റർ തിരൂർ തുടങ്ങിയ പ്രഗത്ഭ മെഡിക്കൽ ടീമുകളുടെ സേവനങ്ങൾ ഈ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിലൂടെ നിങ്ങൾക്ക് ലഭ്യമാണ്. ജനുവരി 7,8,9 ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ ഉച്ചക്ക് 2:30 വരെയാണ് ക്യാമ്പ് നടക്കുന്നത്.
സ്ത്രീകൾക്കായി പ്രത്യേകം സൗകര്യം സജ്ജീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ തുടർ ചികിത്സ ആവശ്യമായി വരുന്നവർക്ക് വൻകരയിലെ ആശുപത്രികളിൽ പ്രത്യേക ആനുകൂല്യങ്ങൾ നൽകും.
ലക്ഷദ്വീപ് ഡെവലപ്പ്മെന്റ് ചാരിറ്റബിൾ ട്രസ്റ്റ് മുഖേനെ രാജഗിരി ഹോസ്പിറ്റൽ ആലുവ , ആയുർസിഹാ ഹോസ്പിറ്റൽ കളമശ്ശേരി, പി.എം.സി മെഡി സെന്റർ എന്നീ ഹോസ്പിറ്റലിലേക്ക് ചികിത്സാ ആവശ്യങ്ങൾക്ക് പോകുന്നവർക്ക് വിവിധ ചികിത്സാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന പ്രിവിലേജ് കാർഡ് ക്യാമ്പിൽ പങ്കെടുക്കുന്ന രോഗികൾക്ക് ലഭ്യമാവും.
ശിശുരോഗ ചികിത്സാ, സ്ത്രീരോഗങ്ങൾ, ചാർമ്മ രോഗങ്ങൾ, സന്ധിവാത രോഗങ്ങൾ , ഉദര രോഗങ്ങൾ അലർജികൾ, സ്ട്രോക്ക്, മൈഗ്രൈൻ, മൂത്രശയ രോഗങ്ങൾ, സ്പോർട്സ് ഇഞ്ചുറി, ഹിജാമ, ഫിസിയോതെറാപ്പി തുടങ്ങിയ സേവനങ്ങൾ ഈ മെഡിക്കൽ ക്യാമ്പിലൂടെ സൗജന്യമായി ലഭിക്കുന്നു.