കവരത്തി: കിൽത്താൻ ദ്വീപ് സ്വദേശിയും ഫൈബർ ഫാക്ടറിയിലെ മുൻ ജീവനക്കാരനുമായ കാസ്മി മുള്ളിപ്പുര വെസലിൽ വെച്ച് മരണപ്പെട്ടു. ബ്ലാക്ക് മെർലിൻ വെസലിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് 12.30-ന് അമിനിയിൽ നിന്നും പുറപ്പെട്ട വെസൽ, കവരത്തിയിലേക്കുള്ള യാത്രാ മധ്യേയാണ് കാസ്മിയെ അവശനിലയിൽ കണ്ടത്. തുടർന്ന് ഹൃദയാഘാതമാണെന്ന സംശയത്തെ തുടർന്ന് കടമത്ത് ദ്വീപിലേക്ക് പെട്ടെന്ന് തന്നെ വെസൽ തിരിക്കുകയായിരുന്നു. ഉച്ചക്ക് രണ്ട് മണിയോടെ കടമത്ത് ദ്വീപിൽ അടുപ്പിച്ച വെസലിൽ നിന്നും കാസ്മിയെ ഇറക്കുകയായിരുന്നു. കടമത്ത് ദ്വീപിൽ നിന്നും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പിന്നീട് ബോട്ട് മാർഗ്ഗം കിൽത്താൻ ദ്വീപിൽ എത്തിച്ചു. കിൽത്താൻ, കടമത്ത്, ചേത്ത്ലാത്ത് എന്നീ ദ്വീപുകളിൽ ഫൈബർ ഫാക്ടറി ജീവനക്കാരനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.