
കൊച്ചി: മൺസൂൺ കാലത്ത് നിർത്തി വെച്ച ഹൈസ്പീഡ് വെസൽ സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കും. 150 യാത്രക്കാരെ കയറ്റാവുന്ന ചെറിയപാനി, വലിയപാനി, പറളി എന്നീ ഹൈസ്പീഡ് വെസലുകളാണ് കൊച്ചിയിൽ നിന്നും പുറപ്പെടുന്നത്. നാലു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഹൈസ്പീഡ് വെസലുകൾ സർവീസ് നടത്തുന്നത്. വെസലുകൾ തിരിച്ചെത്തുന്നതോടെ ഇന്റർ ഐലന്റ് യാത്രാക്ലേശത്തിന് ഒരു പരിധിവരെ പരിഹാരമാവും.
