കവരത്തി: ലക്ഷദ്വീപ് മേഖലയിൽ വരും ദിവസങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ലക്ഷദ്വീപ് ദുരന്ത നിവാരണ അതോറിറ്റിയും കർശന നിർദ്ദേശം നൽകി. ഭൂമധ്യരേഖാ പ്രദേശത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയിൽ നിന്ന് ലക്ഷദ്വീപ് മേഖലയിലേക്ക് രൂപപ്പെട്ട ന്യൂനമർദ്ദപാത്തിയുടെ ഫലമായാണ് കാലാവസ്ഥയിൽ ഈ മാറ്റം പ്രതീക്ഷിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 3.1 കിലോമീറ്റർ മുതൽ 4.5 കിലോമീറ്റർ വരെ ഉയരത്തിലാണ് ഈ പാത്തി നിലനിൽക്കുന്നത്.

Advertisement

 

​ഇതിന്റെ സ്വാധീനത്താൽ 2026 ഫെബ്രുവരി 22 വരെ ലക്ഷദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം കർശനമായി പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here