കൽപ്പേനി: കൽപ്പേനിയിൽ മാസങ്ങളായി ഡെന്റൽ ഡോക്ടർ ഇല്ലാത്ത സാഹചര്യത്തിൽ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് എൻ.വൈ.സി സ്റ്റേറ്റ് സെക്രട്ടറി താഹിർ നകാഷ് മെഡിക്കൽ ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു. കത്ത് പ്രകാരം ഉടൻ പോസ്റ്റിംഗ് ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു എങ്കിലും പിന്നീട് നടപടികൾ ഉണ്ടായില്ല.

ഈ സാഹചര്യത്തിൽ എൻ.വൈ.സി സ്റ്റേറ്റ് സെക്രട്ടറി ഹക്കിം, വൈസ് പ്രസിഡന്റ് നിസാമുദ്ധീൻ തുടങ്ങിയവർ മെഡിക്കൽ ഡയറക്ടറിനെ നേരിൽ കണ്ട് ചർച്ച നടത്തുകയും നടപടികൾ ദ്രുതഗതിയിലാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ചർച്ചക്ക് പിന്നാലെ പോസ്റ്റിംഗ് വൈകാതെ ഉണ്ടാകുമെന്ന് മെഡിക്കൽ ഡയറക്ടർ എൻ.വൈ.സി പ്രതിനിധികൾക്ക് ഉറപ്പ് നൽകിയതായി നേതാക്കൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here