
ആന്ത്രോത്ത്: ആന്ത്രോത്തിൽ നിന്നും മത്സ്യ ബന്ധനത്തിന് പുറപ്പെട്ട് കാണാതായ നാജിയ (Reg No-IND-LD-AN-MO-57) എന്ന ബോട്ടിനും നാല് മത്സ്യബന്ധന തൊഴിലാളികൾക്കുമായുള്ള തിരച്ചിൽ തുടരുകയാണ്. അവസാനമായി ഏളികൽപേനിയിൽ മത്സ്യബന്ധനം നടത്തിയിരുന്നത് എന്നാണ് വിവരം. രണ്ട് ദിവസം കഴിഞ്ഞ് തിരിച്ചു എത്തേണ്ടതായിരുന്നു. ശംസുദ്ധീൻ എ, അനീസ് സി. പി, കൗദത്ത് അലി ഖാൻ എ, റഹ്മത്തുള്ള ഇ. കെ എന്നി നാലു പേര് അടങ്ങുന്ന സംഘമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. കുന്നാശാട തങ്ങകോയയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ബോട്ട്.
ഏളികൽപേനിക്ക് സമീപം പാട്രോളിംഗ് നടത്തുന്ന കോസ്റ്റ് ഗാർഡ് കപ്പലിനൊപ്പം ആന്ത്രോത്ത് ദ്വീപിൽ നിന്നുള്ള എം.എൽ. ഹബീബ് ബോട്ടും തിരച്ചിൽ നടത്തിയിരുന്നു. ആന്ത്രോത്തിൽ മറ്റൊരു ബോട്ടും തിരച്ചിൽ നടത്തിയിരുന്നു. ലക്ഷദ്വീപ് ഫിഷറീസ് ഡിപ്പാർട്മെന്റും തിരച്ചലിൻ മോൽനോട്ടം വഹിക്കുന്നുണ്ട്.
എളികൽപേനിയുടെ പരിസര പ്രദേശത്ത് കോസ്റ്റ് ഗാർഡ് കപ്പലും വിമാനവും തിരച്ചിൽ നടത്തിയെങ്കിലും മത്സ്യബന്ധന ബോട്ടിന്റെ സൂചനകളൊന്നും കണ്ടെത്തിയിട്ടില്ല എന്നും കോസ്റ്റ് ഗാർഡ് കപ്പൽ എളികൽപേനി പ്രദേശത്ത് പട്രോളിംഗ് തുടരുന്നുണ്ട് എന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു.
















