
കവരത്തി: ലക്ഷദ്വീപ് അത്‌ലറ്റിക്സ് അസോസിയേഷന്റെ മേൽനോട്ടത്തിൽ കവരത്തി അത്‌ലറ്റിക്സ് അസോസിയേഷൻ സംഘടിപ്പിച്ച അഞ്ചാമത് ലക്ഷദ്വീപ് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ താരങ്ങളായി നിസാം, യാസീൻ, ഫർഷാദ് എന്നിവർ. പത്ത് കിലോമീറ്റർ ദൂരമാണ് ക്രോസ് കൺട്രി മത്സരാർത്ഥികൾ ഓടിയെത്തിയത്. അമിനി ദ്വീപ് സ്വദേശി നിസാമാണ് സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്. കവരത്തി ദ്വീപ് സ്വദേശി യാസിൻ വെള്ളി മെഡലും, അഗത്തി ദ്വീപ് സ്വദേശി ഫർഷാദ് വെങ്കല മെഡലും സ്വന്തമാക്കി.
