ഡൽഹി: തൊഴിലില്ലായ്മ, നീറ്റ്, ലോക്സഭാ ഉപാധ്യക്ഷ പദവി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കി ലക്ഷദ്വീപ് എം.പി അഡ്വ. ഹംദുള്ളാ സഈദ്. എ.എൻ.ഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.

ലോക്സഭാ ഉപാധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട് ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡ കോൺഗ്രസിനെതിരെ നടത്തിയ പരാമർശങ്ങൾക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. ലോക്സഭാ ഉപാധ്യക്ഷ പദവി കീഴ്‌വഴക്കങ്ങൾ അനുസരിച്ച് പ്രതിപക്ഷത്തിന് നൽകാറുള്ളതാണ്. വാജ്പേയി ഭരണകാലത്ത് എന്റെ പിതാവ് രണ്ടു തവണ ഡെപ്യൂട്ടി സ്പീക്കറായിട്ടുണ്ട്. ആ കീഴ്‌വഴക്കം പാലിക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. അതിൽ ഒരു തെറ്റുമില്ല എന്ന് അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപിലെ എല്ലാ വകുപ്പുകളുമായി ബന്ധപ്പെട്ട് പല പ്രശ്നങ്ങളുമുണ്ട്. വിദ്യാർത്ഥികളുടെയും കർഷകരുടെയും, തൊഴിൽരഹിതരായ ചെറുപ്പക്കാരുടെയും പ്രശ്നങ്ങളുണ്ട്. അതിനെല്ലാം പരിഹാരം കാണാനുള്ള ശ്രമങ്ങളാവും തന്റെ ഭാഗത്തു നിന്നും ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here