കവരത്തി: ലക്ഷദ്വീപ് ആസ്ഥാനമായ കവരത്തിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന രൂക്ഷമായ ഇന്ധനക്ഷാമത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കവരത്തി യൂണിറ്റ് പ്രതിഷേധ മാർച്ച് നടത്തി. ഇന്ധന പ്രതിസന്ധി മൂലം ജനജീവിതം പൂർണ്ണമായും ദുസ്സഹമായ സാഹചര്യത്തിലാണ് 2026 ഫെബ്രുവരി 2ന് വൈകുന്നേരം 5 മണിക്ക് കവരത്തിയിലെ പെട്രോൾ പമ്പിലേക്ക് സംഘടന പ്രതിഷേധവുമായെത്തിയത്.

Advertisement

​ദ്വീപിലെ സ്വകാര്യ വാഹനങ്ങൾക്കും ഉപജീവനമാർഗമായ മത്സ്യബന്ധന ബോട്ടുകൾക്കും ആവശ്യമായ ഇന്ധനം ലഭിക്കാത്തത് ദൈനംദിന പ്രവർത്തനങ്ങളെ പാടെ സ്തംഭിപ്പിച്ചിരിക്കുകയാണ്. ഭരണകൂടത്തിന്റെയും അധികൃതരുടെയും ഭാഗത്തുനിന്നുണ്ടാകുന്ന ഗുരുതരമായ വീഴ്ചയാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. ജനങ്ങൾ നേരിടുന്ന ഈ വലിയ ബുദ്ധിമുട്ടിന് അടിയന്തരമായി ശാശ്വത പരിഹാരം കാണണമെന്നും, തടസ്സമില്ലാതെ ഇന്ധനം ലഭ്യമാക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here