കവരത്തി: പ്രഥമ ഇന്റർ ഐലന്റ് ബീച്ച് ഫുട്ബോൾ ടൂർണ്ണമെന്റിൽ ചാമ്പ്യന്മാരായി ആന്ത്രോത്ത് ദ്വീപ്. അഗത്തി ദ്വീപുമായി നടന്ന ഫൈനൽ മത്സരത്തിൽ അഞ്ചിനെതിരെ ആറു ഗോളുകൾ നേടിയാണ് ആന്ത്രോത്ത് ദ്വീപ് വിജയിച്ചത്. കളിയുടെ മുഴുവൻ സമയവും പൂർത്തിയായപ്പോൾ രണ്ടു ടീമുകളും അഞ്ചു വീതം ഗോളുകൾ നേടി സമനില പിടിച്ചു. തുടർന്ന് ലഭിച്ച അധിക സമയത്താണ് ആന്ത്രോത്ത് ദ്വീപ് വിജയഗോൾ നേടിയത്. ആന്ത്രോത്ത് ദ്വീപിന് വേണ്ടി സൽമാനുൽ ഫാരിസ് നാല് ഗോളുകൾ നേടി. ആന്ത്രോത്ത് റീജിയണൽ സ്പോർട്സ് സെന്ററിന്റെ നേതൃത്വത്തിൽ നടത്തിയ ചിട്ടയായ പരിശീലനവും പ്രോത്സാഹനവുമാണ് ചരിത്ര വിജയം നേടാൻ സഹായിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here