കവരത്തി: മുപ്പത് സെക്കൻഡ് സമയത്തിനുള്ളിൽ അഞ്ചു കിലോ ഭാരവുമായി ഏറ്റവും കൂടുതൽ നക്കിൾ പുഷ് അപ്പ് എടുത്തു കൊണ്ട് ലോക റെക്കോർഡ് കരസ്ഥമാക്കിയിരിക്കുകയാണ് കവരത്തി ദ്വീപ് സ്വദേശി തസ്ലീമുദ്ധീൻ എ.പി. വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ്, ഇൻഫ്ലുവൻസർ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നീ രാജ്യത്തിനകത്തും പുറത്തുമുള്ള ദേശീയ, അന്തർദേശീയ റെക്കോർഡുകളാണ് ഇതിനകം തസ്ലീമുദ്ധീനെ തേടിയെത്തിയത്.

www.dweepmalayali.com

കവരത്തി അലിപ്പുര സൈനുൽ ആബിദിന്റെയും അമനത്താക്കെപ്പുര ഹമീദാബിയുടെയും മകനാണ് തസ്ലീമുദ്ധീൻ. പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ മാർഷ്യൽ ആർട്സ് അക്കാദമിയിൽ നിന്നും ഇന്ത്യൻ മാർഷ്യൽ ആർട്സിൽ 8-ഡിഗ്രി ബ്ലാക്ക് ബെൽറ്റ് നേടിയ അദ്ദേഹം, തായ് ബോക്സിങ്ങിന്റെ അംഗീകൃത കോച്ച് കൂടിയാണ്. മഹാരാഷ്ട്രയിലെ പ്രോ പവർ ഫിറ്റ്നസ് അക്കാദമിയിൽ നിന്നും പേർസണൽ ഫിറ്റ്നസ് ട്രൈനിംഗിലും ന്യൂട്രിഷനിറ്റായും സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. ജപ്പാൻ കരാട്ടെ (എസ്.എസ്.കെ.എഫ്) ഡിപ്ലോമ കരസ്ഥമാക്കിയ തസ്ലീമുദ്ധീൻ വിദ്യാർത്ഥികൾക്കും പൊതു ജനങ്ങൾക്കും മാർഷ്യൽ ആർട്സിലും ആരോഗ്യ സംരക്ഷണത്തിലുമായി ട്രൈനിംഗുകൾ നൽകി വരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here