
അമിനി: ’മനുഷ്യർക്കൊപ്പം’ എന്ന പ്രമേയത്തിൽ കേരള മുസ്ലീം ജമാഅത്ത് നടത്തിവരുന്ന വാർഷിക കൗൺസിലുകളുടെ ഭാഗമായി ലക്ഷദ്വീപിലെ പുനഃസംഘടന പ്രവർത്തനങ്ങൾക്ക് അമിനിയിൽ തുടക്കമായി. പ്രഥമ കൗൺസിൽ കേരള മുസ്ലീം ജമാഅത്ത് സെക്രട്ടറി മുസ്തഫ കോഡൂർ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫത്ഹുല്ല തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർ.ഡി ചീഫ് മുഹമ്മദ് പറവൂർ വിഷയാവതരണം നടത്തി. അനസ്കോയ ഹാജി ചെത്ലത്ത്, മുനീർ ജൗഹരി എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഈ മാസം പത്തിനകം യൂണിറ്റ് കൗൺസിലുകൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ മാസം അവസാന വാരം നടക്കുന്ന ലക്ഷദ്വീപ് ചാപ്റ്റർ കൗൺസിലോടെ ദ്വീപിലെ പുനഃസംഘടനാ പ്രവർത്തനങ്ങൾ സമാപിക്കും.
















