
കിൽത്താൻ: ട്രാൻസ്ഫോർമർ, പവർ സ്റ്റേഷൻ, ഡിസ്ട്രിബൂഷൻ ലൈൻ എന്നിവയിൽ അറ്റകുറ്റപ്പണികൾ നടത്തേണ്ടതിനാൽ കിൽത്താൻ ദ്വീപിൽ ഇന്ന് രാവിലെ ഏഴു മണി മുതൽ ഉച്ചതിരിഞ്ഞ് മൂന്ന് മണി വരെ വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് ഇലക്ട്രിസിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. മഴ കൂടി പരിഗണിച്ച് സമയത്തിൽ സ്വാഭാവിക മാറ്റം പ്രതീക്ഷിക്കണം എന്നും എല്ലാവരും സഹകരിക്കണം എന്നും അദ്ദേഹം അറിയിച്ചു.
