കൊച്ചി: ലക്ഷദ്വീപ് ഭരണകൂടം ദ്വീപ് ഡയറിയും, ദ്വീപ് മലയാളിയും പണ്ടാരം ലാൻഡ് വിഷയത്തിൽ പ്രസിദ്ധീകരിച്ച വാർത്ത വ്യാജമാണെന്ന് പത്രക്കുറിപ്പിറക്കിയ വിഷയത്തിൽ ഡോ സാദിഖ് പ്രതികരിച്ചു.

പ്രതികരണം ഇങ്ങനെ

“കുടിയൊഴിപ്പിക്കൽ തടഞ്ഞ കോടതി വിധി പണ്ടാരം ഭൂമിയിലെ സർവ്വേ തുടരാനുള്ള അനുമതിയല്ല.

പണ്ടാരം ഭൂമിയിൽ സർവ്വേ നടത്തുന്നതിൻ്റെ ഉദ്ദേശം കൂടി കണക്കിലെടുത്ത് കൊണ്ട് വേണം കാര്യങ്ങളെ നോക്കിക്കാണാൻ. കുടിയൊഴിപ്പിക്കലിൻ്റെ ആദ്യത്തെ പടി എന്ന നിലയിലാണ് സർവ്വേ നടത്തുന്നതെങ്കിൽ സർവ്വേ നടത്താൻ കോടതിയുടെ പ്രത്യേക അനുമതി ആവശ്യമാണ്” എന്ന് ഡോ സാദിഖ് പറഞ്ഞു. 

ഒരു കോടതി വിധിയെ വ്യാഖ്യാനിക്കുന്നതിൽ വന്ന രണ്ട് കാഴ്ചപ്പാടുകളും വ്യത്യാസമാണ്. അതിൽ വാർത്താ മാധ്യമങ്ങളിൽ വന്ന വ്യാഖ്യാനം തെറ്റും ഭരണ കൂടത്തിൻ്റെ വ്യാഖ്യാനം ശരിയും എന്ന് പറയാൻ സാധിക്കില്ല എന്നും കോടതിയാണ് അത് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here