കൊച്ചി: ലക്ഷദ്വീപ് നിവാസികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന യാത്രാദുരിതത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എൻ.സി.പി (എസ്.പി) ലക്ഷദ്വീപ് ഘടകം നിവേദനം സമർപ്പിച്ചു. കൊച്ചിയിൽ കുടുങ്ങിക്കിടക്കുന്ന ദ്വീപ് നിവാസികളെ സംഘടിപ്പിക്കുകയും അവരെ പ്രതിനിധീകരിച്ചുകൊണ്ട് എൻ.സി.പി (എസ്.പി) സംസ്ഥാന പ്രസിഡന്റ് അഡ്വ. കോയ അറഫയുടെ നേതൃത്വത്തിലുള്ള സംഘം ഡെപ്യൂട്ടി ഡയറക്ടർ പി.ജമാലുമായി വിഷയം ചർച്ച ചെയ്യുകയും അടിയന്തരമായി കൊച്ചിയിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അറ്റകുറ്റപ്പണികൾക്കായി മാസങ്ങളായി കെട്ടിക്കിടക്കുന്ന കപ്പലുകൾ ഉടൻ യാത്രാ യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടു. ലക്ഷദ്വീപ് ചരിത്രത്തിലെ ഏറ്റവും വലിയ യാത്രാ ദുരിതത്തിലൂടെയാണ് ദ്വീപി നിവാസികൾ കടന്നുപോകുന്നതെന്നും ചികിത്സക്കും മറ്റുമായി എത്തിയ സാധാരണക്കാർ കപ്പൽ കിട്ടാതെ കയ്യിലുള്ള പൈസ തീർന്ന് കടം വാങ്ങിയും കയ്യിലുള്ള സ്വർണ്ണം വിറ്റുമാണ് ജീവിതം കഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ഈ വിഷയത്തിൽ നിലവിൽ ലക്ഷദ്വീപിലെ ഏക ജനപ്രതിനിധി ലക്ഷദ്വീപ് എം.പിയുടെ മൗനം നിരാശപ്പെടുത്തുന്നതാണെന്ന് നിരാശപ്പെടുത്തുന്നതണെന്നും എൻ.സി.പി (എസ്. പി) സംസ്ഥാന പ്രസിഡന്റ് അഡ്വ. കോയ അറഫ കൂട്ടിച്ചേർത്തു. പ്രതിനിധി സംഘത്തിൽ എൻ. സി. പി (എസ്. പി ) സംസ്ഥാന വൈസ് പ്രസിഡന്റ് എ.ആർ. തൗസീഫ്, സെക്രട്ടറി സി. ജി ഹക്കീം, മെയിൻ ലാൻഡ് യൂണിറ്റ് പ്രസിഡന്റ് എ.ബി മുഹമ്മദ്‌ ഫസൽ, അഗത്തി യൂണിറ്റ് പ്രസിഡന്റ് ഹനീഫ, സബാഹ് അറക്കൽ എന്നിവർ ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here