കോഴിക്കോട്: വിവിധ ആയോധന കലകളുടെ പശ്ചാത്തലത്തിൽ നടത്തുന്ന മിക്സഡ് മാർഷ്യൽ ആർട്സ് ബോക്സിങ്ങിൽ അഭിമാന നേട്ടവുമായി ആന്ത്രോത്ത് ദ്വീപ് സ്വദേശി തട്ടാംപൊക്കാട അൻസാർ അഹമദ്. അഞ്ചാമത് കേരളാ സ്റ്റേറ്റ് എം.എം.എ ചാംപ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി ലക്ഷദ്വിപിന്റെ കായിക മേഖലയിലെ മുന്നേറ്റത്തിന് ഊർജ്ജമാവുകയാണ് ഈ യുവതാരം. ടൂർണമെന്റിലെ നാല് മത്സരങ്ങളും നോക്ക് ഔട്ട് മത്സരങ്ങളായിരുന്നു. നേരത്തെ നാഷണൽ ബോക്സിങ്ങിൽ പങ്കെടുക്കുന്നതിനിടെ അൻസാറിന് ഷോൾഡറിൽ പരിക്ക് അനുഭവപ്പെട്ടിരുന്നു. ഈ പരിക്ക് ഭേതമായ ശേഷമാണ് അൻസാർ അഹമദ് ടൂർണമെന്റിനായി കോഴിക്കോട്ട് എത്തിയത്. ആദ്യ മൂന്ന് മത്സരങ്ങളിലും തിളങ്ങിയ അൻസാറിന് ഫൈനൽ മത്സരം ആരംഭിച്ച ഉടനെ തന്നെ ഷോൾഡറിൽ വീണ്ടും പരിക്ക് നേരിടുകയായിരുന്നു. എങ്കിലും പിന്മാറാതെ നിന്ന് പൊരുതിയാണ് മത്സരം പൂർത്തിയാക്കിയത്. ചെറിയ വ്യത്യാസത്തിലാണ് സ്വർണ്ണ മെഡൽ നഷ്ടമായത്.

സ്കൂൾ മുതൽ ഡിഗ്രി വരെ ലക്ഷദ്വീപിൽ തന്നെ പഠിച്ച അൻസാർ അഹമദ് ഡിഗ്രി പഠനത്തിന് ശേഷമാണ് വൻകരയിൽ എത്തി ബോക്സിങ്ങ് മത്സരങ്ങൾ പരിശീലിച്ചു തുടങ്ങിയത്. നേരത്തെ തന്നെ ഈ മേഖലയോട് ഇഷ്ടമുണ്ടായുരുന്നു എങ്കിലും ലക്ഷദ്വീപിലെ പഠന കാലത്ത് അതിനുള്ള അവസരങ്ങൾ ഉണ്ടായിരുന്നില്ല. ചുരുങ്ങിയ കാലയളവിൽ നടത്തിയ കഠിനമായ പരിശ്രമങ്ങളുടെ ഫലം കൂടിയാണ് അൻസാർ അഹമദിന് ഈ അഭിമാന നേട്ടം. നേരത്തെ നാഷണൽ ബോക്സിങ്ങിൽ വെങ്കല മെഡൽ നേടിയിട്ടുണ്ട്. പ്രമുഖ ബൊക്സിങ്ങ്/ എം.എം.എ പരിശീലകനായ പ്രീജിത് നായരുടെ കീഴിലാണ് അൻസാർ അഹമദ് പരിശീലനം നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here