
കവരത്തി : യൂത്ത് കോൺഗ്രസ് ലക്ഷദ്വീപ് സംഘടന തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക നൽകാനുള്ള സമയം അവസാനിച്ചു. മത്സര രംഗത്ത് പ്രമുഖരായ നേതാക്കൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്.
ലക്ഷദ്വീപ് യൂത്ത് കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ശിഹാബ് മമ്പുറം, എൻ.എസ്.യൂ.ഐ സംസ്ഥാന അധ്യക്ഷൻ അജാസ് അക്ബർ, മുൻ എൻ.എസ്.യൂ.ഐ സംസ്ഥാന അധ്യക്ഷനായ സൽ സബീൽ, മുൻ എൻ.എസ്.യൂ.ഐ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ : ഷംശിദാ ബീഗം, അഡ്വ : അജ്മൽ അഹമ്മദ്, മുൻ യൂത്ത് കോൺഗ്രസ് കടമത്ത് യൂണിറ്റ് ജനറൽ സെക്രട്ടറി സാബിത്ത് കടമത്ത്, നിലവിലെ സംസ്ഥാന സെക്രട്ടറി സിയാദ് കിൽത്താൻ എന്നിവരാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചവരിൽ പ്രമുഖർ. ജനറൽ സെക്രട്ടറി പദവിയിലേക്ക് ഇതുവരെയായി അഞ്ച് പേരാണ് നാമനിർദ്ദേശ പത്രിക നൽകിയത്.
എട്ടാം തിയതി മുതൽ പത്താം തിയ്യതി വരെ പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തും. പതിനൊന്നാം തിയതി സൂക്ഷ്മ പരിശോധനക്ക് ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് സംഘടനാ വൃത്തങ്ങൾ അറിയിച്ചു.
