അഗത്തി: രക്ത ദാനത്തിന്റെ സന്ദേശവുമായി എല്ലാവർക്കും മാതൃകയായി വ്യത്യസ്തമായൊരു ഗോവ യാത്ര നടത്തി അഗത്തി ദ്വീപിലെ ഒരു കൂട്ടം യുവാക്കൾ. അഗത്തി ദ്വീപിൽ എക്കാലവും ബ്ലഡ് ഡൊണേഷൻ പരിപാടികളിൽ നിറ സാന്നിധ്യമായ, കലാ-കായിക, സാംസ്കാരിക മേഖലകളിൽ കയ്യൊപ്പ് ചാർത്തിയ ജവഹർ ക്ലബിന്റെ ചുണകുട്ടികൾളാണ് രക്ത ദാനത്തിന്റെ പ്രാധാന്യം ഗോവയിലും വിളിച്ചോതിയത്.
അഗത്തി മുതൽ ഗോവ വരെയുള്ള യാത്രയിൽ മുഴുവനായും ഇവർ മറ്റുള്ളവർക്ക് നൽകുന്ന സന്തേശമാണ് ഇവരുടെ കൂട്ടായ്മയെ വ്യത്യസ്തമാക്കിയത്. “Be a Life Saver, Donate Blood” എന്ന സന്ദേശം ആലേഖനം ചെയ്പ ടീഷർട്ട് ധരിച്ച യുവാക്കൾ, “Give Blood, Save Life” എന്ന സന്ദേശമെഴുതിയ ബാനറും കയ്യിലേന്തി കൊണ്ടുമാണ് ഇവരുടെ യാത്രയിലുടനീളം മാതൃകയായത്. തങ്ങൾ നൽകികൊണ്ടിരിക്കുന്ന രക്ത ദാനത്തിന്റെ സാമൂഹികമായ വശങ്ങൾ ജനങ്ങളിലേക്ക് തങ്ങളാലാവുന്ന വിധം എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ, ഒരു ജീവൻ നില നിർത്താൻ വേണ്ടി ചെയ്യേണ്ട രക്ത ദാനം ഒരു മടിയും കൂടാതെ എല്ലാവരും ഏറ്റെടുക്കണമെന്ന് മറ്റ് യുവ കൂട്ടായ്മകൾ കൂടി ഏറ്റെടുത്തു ചെയ്യണം എന്നും ക്ലബ് ഭാരവാഹികൾ ആവശ്യപ്പെടുന്നു. ഗോവ യാത്രയിൽ ഇവർക്ക് വേണ്ടി ടീഷർട്ട് സ്പോൺസർ ചെയ്തിരിക്കുന്നത് Ammathi Scuba റിസോർട് Agathi and Agathi Tour and Travels എന്നിവരാണ്.