കവരത്തി: ലക്ഷദ്വീപിലെ ആദ്യ യൂട്യൂബ് പ്ലേ ബട്ടൺ സ്വന്തമാക്കി ലക്ഷദ്വീപ് വ്ലോഗർ. ലക്ഷദ്വീപിന്റെ കടലുകൾ താണ്ടി ലോകത്തിന്റെ നെറുകയിൽ ലക്ഷദ്വീപിന്റെ വിശേഷങ്ങൾ എത്തിച്ച ലക്ഷദ്വീപിന്റെ സ്വന്തം യൂട്യൂബറായ കവരത്തി ദ്വീപ് സ്വദേശി മുഹമ്മദ് സ്വാദിഖാണ് ലക്ഷദ്വീപിലെ ആദ്യ യൂട്യൂബ് പ്ലേ ബട്ടൺ സ്വന്തമാക്കിയിരിക്കുന്നത്. ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ് ലഭിക്കുന്ന യൂട്യൂബർമാർക്ക് യൂട്യൂബ് നൽകുന്ന ആദരമാണ് യൂട്യൂബ് സിൽവർ പ്ലേ ബട്ടൺ.

ലക്ഷദ്വീപിന്റെ എല്ലാ വിശേഷണങ്ങളും വ്യത്യസ്തമായി അവതരിപ്പിച്ച് പ്രേക്ഷകരെ കയ്യിലെടുക്കുന്ന ലക്ഷദ്വീപ് വ്ലോഗർ യൂട്യൂബ് പ്ലേ ബട്ടൺ അൺ ബോക്സ് ചെയ്തതും വ്യത്യസ്തമായാണ്. സ്ക്യൂബാ ഡ്രൈവിംഗ് സംഘത്തൊടൊപ്പം കടലിനടിയിലെ പവിഴപ്പുറ്റുകൾക്ക് സമീപമെത്തിയാണ് യൂട്യൂബ് സിൽവർ പ്ലേ ബട്ടൺ അൺ ബോക്സ് ചെയ്തത്. തനിക്ക് ലഭിച്ച ഈ നേട്ടം ലക്ഷദ്വീപിന്റെ നേട്ടമാണെന്നും, കൂടെ നിന്ന് പിന്തുണ നൽകിയ എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കുന്നതായും ലക്ഷദ്വീപ് വ്ലോഗർ മുഹമ്മദ് സ്വാദിഖ് പറഞ്ഞു. പത്തു ലക്ഷം സബ്സ്ക്രൈബേഴ്സ് ലഭിക്കുന്ന യൂട്യൂബർമാർക്കാണ് അടുത്ത സമ്മാനമായ ഗോൾഡൻ പ്ലേ ബട്ടൺ ലഭിക്കുക. ഇനി അതിനായുള്ള ശ്രമമാണ് നടത്തുന്നത് എന്നും എല്ലാവരും ഇനിയും പിന്തുണക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here