
ആന്ധ്രാപ്രദേശ്: സൗത്ത് സോൺ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേട്ടവുമായി അമിനി ദ്വീപ് സ്വദേശിനി റഈസ ബീഗം. 16 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ജാവലിംഗ് ത്രോ മത്സരത്തിലാണ് റഈസ ബീഗം മൂന്നാം സ്ഥാനത്തെത്തിയത്. 38.07 മീറ്റർ ദൂരം എറിഞ്ഞു വീഴ്ത്തിയ നേട്ടത്തോടെയാണ് ലക്ഷദ്വീപിന്റെ പേര് പോയിന്റ് പട്ടികയിൽ ഇടംപിടിച്ചത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ് സൗത്ത് സോൺ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.
