
ന്യൂഡൽഹി: കടൽ കൊള്ളക്കാർ ബന്ധികളാക്കിയ മിനിക്കോയ് ദ്വീപിൽനിന്നുള്ള കപ്പൽ ജീവനക്കാരൻ ആസിഫ് അലിയും ഒപ്പമുള്ള മറ്റു ഇന്ത്യൻ പൗരന്മാരായ കപ്പൽ ജീവനക്കാരുടെയും സുരക്ഷ ഉറപ്പ് വരുത്താനും മോചിപ്പിക്കുന്നതിനും വേണ്ടിയുള്ള കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തിര ഇടപെടലുണ്ടാവണമെന്ന് അഡ്വ ഹംദുള്ളാ സഈദ് പാർലിമെന്റിൽ ആവശ്യപ്പെട്ടു.
പ്രസ്തുത വിഷയത്തിൽ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ഇടപെടലുകൾ നടത്തികൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ആസിഫും ഒപ്പമുള്ളവരും ഒരു പ്രയാസവും കൂടാതെ തിരികെ എത്തുമെന്ന് ഹംദുള്ളാ സഈദ് പ്രത്യാശ പ്രകടിപ്പിച്ചു.
