
കവരത്തി: തായ്‌ലൻഡിൽ നടന്ന ഏഷ്യൻ കപ്പ് ബീച്ച് ഫുട്ബോൾ മത്സരത്തിന് ശേഷം നാട്ടിലെത്തിയ ഇന്ത്യൻ ടീം താരം മുഹമ്മദ് അക്രമിന് ജന്മനാടായ കവരത്തിയിൽ പ്രൗഢമായ സ്വീകരണം നൽകി. ലക്ഷദ്വീപ് ഫുട്ബോൾ അസോസിയേഷന്റെയും കവരത്തി ഫുട്ബോൾ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് സ്വീകരണം ഒരുക്കിയത്.
Video Credit: Lakshadweepians
ലക്ഷദ്വീപ് ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികൾ മുഹമ്മദ് അക്രമിനെ പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് തുറന്ന വാഹനത്തിൽ നൂറുകണക്കിന് കായിക പ്രേമികളുടെ അകമ്പടിയോടെ മുഹമ്മദ് അക്രമിനെ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിച്ചാണ് അസോസിയേഷൻ ഭാരവാഹികൾ മടങ്ങിയത്.
