ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ കേന്ദ്ര ഭരണപ്രദേശങ്ങൾ കഴിഞ്ഞ എഴുപതോളം വര്ഷങ്ങളായി ലെഫ്റ്റനന്റ് ഗവർണർ അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റർ എന്നറിയപ്പെടുന്ന പോസ്റ്റിൽ കേവലം ഒരു വ്യക്തിയെ നിയമിച്ച് രാഷ്‌ട്രപതി ഭരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത് ഭരണഘടനയുടെ അടിസ്ഥാനത്തിൽ തന്നെ ഇന്ത്യയിൽ നില നിൽക്കുന്ന ഏകാധിപത്യ ഭരണസംവിധാനമാണ്. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ അഡ്മിനിസ്ട്രേറ്റർ ഭരണം മാറി ജനാധിപത്യ ഭരണ സംവിധാനം നിലവിൽ വരിക എന്നത് ബേളാരത്തിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്.

ഇതിന്റെ ഭാഗമായി ബേളാരം സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പര എപ്രിൽ 6ാം തിയതി ദമൻ ഡ്യുവിലെ അഡ്മിനിസ്റ്റേറ്ററുടെ ഭരണത്തിനെതിരെ നിരന്തരമായി പോരാടികൊണ്ടിരിക്കുന്ന ഉമേഷ്‌ ഭായി പട്ടേൽ ഉൽഘാടനം നിർവഹിക്കും. ബേളാരം പ്രതിനിധികളുമായി ഡൽഹിയിൽ വെച്ച് നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.

LEAVE A REPLY

Please enter your comment!
Please enter your name here