
കവരത്തി: ലക്ഷദ്വീപ് എന്ന ചെറിയ പ്രദേശത്തു നിന്ന് ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ചു കൊണ്ട് എ.എഫ്.സി ബീച്ച് ഫുട്ബോൾ ഏഷ്യൻ കപ്പിൽ പങ്കെടുത്ത ലക്ഷദ്വീപിന്റെ അഭിമാനമായ മുഹമ്മദ് അക്രമിനെ മിലാൻ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ചു. അക്രമിന്റെ സീനിയർ ഫുട്ബോൾ കരിയർ തുടങ്ങിയത് മിലാൻ സ്പോർട്സ് ക്ലബ്ബിലൂടെയായിരുന്നു. അക്രം എന്ന ദ്വീപുകാരൻ ഇന്ത്യൻ ജേഴ്സി അണിഞ്ഞ് രാജ്യത്തിന് വേണ്ടി കളിച്ചപ്പോൾ ഏറെ അഭിമാന നിമിഷമായിരുന്നു അത് എന്ന് മിലാൻ സ്പോർട്സ് ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞു. അദ്ദേഹത്തിന്റെ വളർച്ചയിൽ നിർണായക പങ്കു വഹിച്ച ലക്ഷദീപ് ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികൾ കെ.ഐ നിസാമുദ്ദീൻ, മുഹമ്മദലി, മിലാന്‍ സ്പോർട്സ് ക്ലബ്ബ് സ്ഥാപകൻ കെ.സി മുഹമ്മദലി എന്നിവരെയും മിലാൻ സ്പോർട്സ് ക്ലബ്ബ് ആദരിച്ചു.
