
ആന്ത്രോത്ത്: അൽ അബ്റാർ അക്കാദമിയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി 2026 ജനുവരി 13, 14, 15 തിയ്യതികളിൽ നടക്കുന്ന ടീൻ ജൂബിലി ഖുർആൻ മഹാസമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം മൾട്ടി പർപ്പസ് ഹാളിൽ വെച്ച് നടന്നു.
അൽ അബ്റാർ പ്രസിഡൻ്റ് ഉസ്താദ് പി.പി കോയ സഖാഫിയുടെ അദ്ധ്യക്ഷതയിൽ നടന്ന സംഗമം, സ്ഥലത്തെ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ബഹു: ഡോ: സ്വാലിഹ് സാർ ഉൽഘാടനം ചെയ്തു. മഹാസമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം ബഹു: സയ്യിദ് മുഹമ്മദ് ഹുസൈൻ സഖാഫി നിർവ്വഹിച്ചു.

ചടങ്ങിൽ മുഹമ്മദ് കാമിൽ ലത്വീഫി, മുഹമ്മദ് അബ്ദുൽ നാസർ, ഡോ: തഖിയുദ്ധീൻ സി.എൻ, എന്നിവർ ആശംസ പ്രസംഗം നടത്തി. മൻസൂറലി സഖാഫി, മുഹമ്മദ് നദീർ സഖാഫി, ആദിൽ അഹ്സനി ഫാളിലി, ഗൗസ് ഹുമൈദി, മഅറൂഫ് ലത്വീഫി, അബ്ദുറഹിമാൻ ജസരി, പി.കെ ശറഫുദ്ധീൻ, ഹുസൈൻ മാസ്റ്റർ, ബഷീർ ഹാജി, മുല്ലക്കോയ സാർ കവരത്തി, ബി. കുഞ്ഞി സീതി തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
അബ്ദുൽ ഹക്കീം സഖാഫി സ്വാഗതവും അബുൽ ഹസൻ അശ്റഫി നന്ദിയും പറഞ്ഞു.
















