കവരത്തി: വിദ്യാഭ്യാസ വകുപ്പ് സ്പോൺസർ ചെയ്യാത്ത വിനോദയാത്രകൾക്കും ടൂറുകൾക്കും കോളേജ് അധികൃതർ അനുമതി നൽകരുതെന്ന് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉത്തരവിട്ടു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാർ ഇത്തരം യാത്രകൾക്ക് അനുമതി തേടി നിരന്തരം വകുപ്പിനെ സമീപിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ നടപടി. പലപ്പോഴും വിദ്യാർത്ഥികൾ സ്വന്തം ചിലവിൽ നടത്തുന്ന യാത്രകൾക്ക് കപ്പൽ ടിക്കറ്റുകൾ ബ്ലോക്ക് ചെയ്യുന്നതിനും അകമ്പടി സേവിക്കാൻ അധ്യാപകരുടെ സേവനം വിട്ടുനൽകുന്നതിനും വകുപ്പിന് മേൽ സമ്മർദ്ദമുണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ തീരുമാനം.

Advertisement

​വകുപ്പിന്റെ അംഗീകാരമില്ലാത്ത യാത്രകൾക്കിടയിൽ സംഭവിക്കുന്ന ഏതൊരു അനിഷ്ട സംഭവങ്ങൾക്കും ബന്ധപ്പെട്ട കോളേജ് അധികൃതർ വ്യക്തിപരമായി ഉത്തരവാദികളായിരിക്കുമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. കൂടാതെ, അധ്യയന കാലയളവിൽ വിനോദയാത്രകൾക്ക് അനുമതി നൽകാൻ പാടില്ലെന്നും ഇത്തരം ആവശ്യങ്ങൾക്കായി കരാർ ജീവനക്കാരുടെയോ സ്ഥിരം ജീവനക്കാരുടെയോ സേവനം ഉപയോഗപ്പെടുത്തരുതെന്നും ഡയറക്ടർ പദ്മാകർ റാം ത്രിപാഠി പുറപ്പെടുവിച്ച ഉത്തരവിൽ നിർദ്ദേശിക്കുന്നു. ആൻഡ്രോത്ത്, കടമത്ത്, മിനിക്കോയ് എന്നീ ദ്വീപുകളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് പ്രധാനമായും ഈ നിർദ്ദേശം നൽകിയിരിക്കുന്നത്.

Advertisement

ഭരണകൂടത്തിന്റെ ഈ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ വിദ്യാർത്ഥികളുടെ ഭാഗത്ത്‌ നിന്നും ശക്തമായ പ്രതിഷേധം ഉയരുകയാണ്. പഠനത്തോടൊപ്പം തന്നെ മാനസിക ഉല്ലാസത്തിനും പ്രായോഗിക അറിവിനും അത്യാവശ്യമായ വിനോദയാത്രകളെ അനാവശ്യ നിബന്ധനകൾ വെച്ച് ഇല്ലാതാക്കരുത് എന്നതാണ് വിദ്യാർത്ഥികളുടെ പ്രധാന ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here