
അമിനി: പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ വച്ച് മാതൃകയായി അമിനി ദീനുൽ ഇസ്ലാം മദ്രസ്സാ വിദ്യാർത്ഥികൾ. ദീനുൽ ഇസ്ലാം മദ്രസ്സയുടെ ഈസ്റ്റ് ബ്രാഞ്ചിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് വൃക്ഷത്തൈകൾ വെച്ചത്. മദ്രസ്സാ സെക്രട്ടറി സൈദലി സിദ്ദിഖി, പി.ടി.എ പ്രസിഡന്റ് ജാഫർ ബി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ബഷീർ സഖാഫി പുളിക്കൽ പരിസ്ഥിതി ദിന സന്ദേശ പ്രഭാഷണം നടത്തി. മദ്രസ്സാ സദർ ശബീർ അലി ഹാഷ്മി, മറ്റു അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
