കവരത്തി : ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി, അമിനി ജവഹർ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബും കവരത്തി മൈ ഭാരതും സംയുക്തമായി ഒരു മാതൃകാപരമായ പരിസ്ഥിതി പ്രവർത്തനം സംഘടിപ്പിച്ചു. ബീച്ച് ക്ലീനിംങ്ങും വൃക്ഷചെടി നടൽ പരിപാടിയും ഉൾപ്പെടുത്തി നടത്തിയ ഈ സംരംഭം, സമൂഹത്തെ പരിസ്ഥിതി സംരക്ഷണത്തിലേക്ക് ശ്രദ്ധ ചെലുത്തുന്നതുമായിരുന്നു.

പരിപാടിയിൽ ലക്ഷദ്വീപ് ഫുട്ബോൾ അക്കാദമി മെന്റർ ശ്രീ. ബുസർ ജംഹർ സാറും അക്കാദമിയിലുള്ള ഇരുപതിലധികം വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു. കുട്ടികൾ ക്ലബ്ബിലെ സജീവ പ്രവർത്തകരുടെ നേതൃത്വത്തിൽ ബീച്ചിൽ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കുചേർന്നു. തുടർന്ന് ബീച്ചിന്റെ ഭംഗിയും പ്രകൃതിയുടെ സംരക്ഷണവും ലക്ഷ്യം വെച്ച് വിവിധ തരം ചെടികൾ നടുകയും ചെയ്തു.

പുതിയ തലമുറക്ക് പ്രകൃതിയുടെ മൂല്യം മനസ്സിലാക്കിക്കുകയും, സ്വന്തം നാട്ടിൻപുറങ്ങളെ ശുചിയാക്കാനും സംരക്ഷിക്കാനും ബാധ്യതയുള്ള പൗരന്മാരാകാൻ പ്രചോദനം നൽകുകയും ചെയ്യുന്ന തരത്തിലാണ് പരിപാടിയുടെ ആസൂത്രണം. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയുള്ള ഇത്തരത്തിലുള്ള സംരംഭങ്ങൾ മുൻ വർഷങ്ങളിലേത് പോലെ വരും വർഷങ്ങളിലും സംഘടിപ്പിക്കുമെന്ന് ക്ലബ് പ്രതിനിധികൾ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here