കവരത്തി: ലക്ഷദ്വീപ് മേഖലയിൽ ഓഗസ്റ്റ് 23 മുതൽ 25 വരെ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ പരമാവധി 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ മേൽപ്പറഞ്ഞ ദിവസങ്ങളിൽ മീൻപിടുത്തക്കാർ യാതൊരു കാരണവശാലും കടലിൽ പോകരുതെന്ന് ലക്ഷദ്വീപ് ദുരന്തനിവാരണ അതോറിറ്റി ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രദേശവാസികളും കടലോര നിവാസികളും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here