ആന്ത്രോത്ത്: മത്സ്യത്തൊഴിലാളികളും മീൻ വിൽപ്പനക്കാരും മീൻ വിൽക്കുമ്പോൾ കൃത്യമായ തൂക്കം രേഖപ്പെടുത്താതെ കച്ചവടം നടത്തുന്നത് ലീഗൽ മെട്രോളജി വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. 2009-ലെ ലീഗൽ മെട്രോളജി ആക്ട് സെക്ഷൻ 10 പ്രകാരം കൃത്യമായ അളവും തൂക്കവും അടിസ്ഥാനമാക്കി മാത്രമേ കച്ചവടം നടത്താവൂ എന്ന നിയമം മുൻനിർത്തിയാണ് വകുപ്പ് പുതിയ അറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇനി മുതൽ മീൻ വിൽക്കുമ്പോൾ ഉപഭോക്താവിന്റെ സാന്നിധ്യത്തിൽ അംഗീകൃത തൂക്ക ഉപകരണം (weighing instrument) ഉപയോഗിച്ച് കൃത്യമായ തൂക്കം നോക്കി കച്ചവടം നടത്തണമെന്ന് ലീഗൽ മെട്രോളജി ഇൻസ്പെക്ടർ കർശന നിർദ്ദേശം നൽകി.

​വ്യാപാരികൾ ഉപയോഗിക്കുന്ന തൂക്ക ഉപകരണങ്ങൾ ലീഗൽ മെട്രോളജി ഓഫീസിൽ ഹാജരാക്കി പരിശോധന പൂർത്തിയാക്കി സീൽ പതിപ്പിക്കേണ്ടതുണ്ട്. നിശ്ചിത ഫീസ് അടച്ച് വേരിഫിക്കേഷൻ സർട്ടിഫിക്കറ്റ് കൈപ്പറ്റി സൂക്ഷിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. സെക്ഷൻ 24 പ്രകാരം സീൽ പതിപ്പിക്കാത്ത ഉപകരണങ്ങൾ ഉപയോഗിക്കുന്നത് സെക്ഷൻ 33 അനുസരിച്ച് ശിക്ഷാർഹമായ കുറ്റമാണ്. ഒരു ആഴ്ചയ്ക്കുള്ളിൽ ഈ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും, വീഴ്ച വരുത്തുന്നവർക്കെതിരെ ലീഗൽ മെട്രോളജി നിയമപ്രകാരം പിഴയും നിയമനടപടികളും സ്വീകരിക്കുമെന്നും ആന്ത്രോത്ത് ലീഗൽ മെട്രോളജി ഇൻസ്പെക്ടർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here