
കവരത്തി: ആന്ത്രോത്ത്, കൽപ്പേനി ദ്വീപുകളിലെ ഗ്യാസ്, ഇന്ധന ക്ഷാമം പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് എം.പി അഡ്വ ഹംദുള്ളാ സഈദ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോടാ പട്ടേലിന് കത്തയച്ചു. രണ്ടു ദ്വീപുകളിലും പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവക്ക് വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഇവ്വിഷയകമായി തനിക്ക് നിരന്തരമായ ഫോൺവിളികളും സന്ദേശങ്ങളും ലഭിക്കുന്നു. ആയതിനാൽ ഈ വിഷയത്തിൽ അടിയന്തിര ഇടപെടൽ വേണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
