കൽപ്പേനി: ഗവൺമെന്റ് സുബാഷ് ചന്ദ്രബോസ് ജൂനിയർ ബേസിക് സ്കൂളും, ഗവ: നഴ്സറി സ്കൂൾ സൗത്തും ഒരുമിച്ച് ബാലസമാജത്തിന്റെയും ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി. പരിപാടികൾ കൽപ്പേനി ഹൈസ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. സുബൈദാബി ഉദ്ഘാടനം ചെയ്തു.

ഈ പരിപാടിയിൽ സ്വാഗതം ആശംസിച്ചു കൊണ്ട് എസ്.എം.സി ചെയർപേഴ്സൺ ശ്രീ.മുഹമ്മദ് സ്വാദിഖ് അധ്യക്ഷത വഹിച്ചു. GSBS ഹെഡ്മാസ്റ്റർ ശ്രീമതി ബഹിജാ ടീച്ചർ, എൻ.ടി.ടി ജി.എൻ.എസ് സൗത്ത് ശ്രീമതി. ചെറിയബി ടീച്ചർ തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. GSCBJBS ഹെഡ്മാസ്റ്റർ അസ്ഹർ സ്വാഗതവും ബാലസമാജം സെക്രട്ടറി മാസ്റ്റർ നിഹാദുദ്ദീൻ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധതരം കൾച്ചറൽ പ്രോഗ്രാമുകളോട് കൂടി പരിപാടികൾ അവസാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here