കൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ കപ്പൽ, വെസ്സൽ ടിക്കറ്റുകൾ 100% ഓൺലൈനാക്കിയതിനെതിരെ കഴിഞ്ഞ മെയ് മാസം ലക്ഷദ്വീപ് യൂത്ത് കോൺഗ്രസ്സ് സ്റ്റേറ്റ് ജന.സെക്രട്ടറി അമിനി ദ്വീപ് സ്വദേശി മുഹമ്മദ് അബ്ദുറഹിമാൻ ശിഹാബ് കേരള ഹൈകോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ അനുകൂല വിധി.
ടിക്കറ്റ് സോഫ്റ്റവേയറിൻ്റെ പ്രശ്നങ്ങൾ കാരണം സാധാരണക്കാർക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥ ചൂണ്ടിക്കാട്ടിയ ഹർജിക്കാരൻ കോടതി മുമ്പാകെ ചൂണ്ടികാട്ടിയ വിവരങ്ങൾ ഗൗരാവമേറിയതാണന്ന് ജസ്റ്റിസ് വി.ജി അരുൺ അഭിപ്രായപെട്ടു. ലക്ഷദ്വീപ് പോർട്ട് ഡിപ്പാർട്മെൻറ് സെക്രട്ടറി ഹർജിക്കാരനെ മൂന്ന് ആഴ്ചക്കുള്ളിൽ കേട്ട് ന്യായമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചതായി യൂത്ത് കോൺഗ്രസ് അറിയിച്ചു.