കൽപ്പേനി: ദ്വീപിലെ പെട്രോൾ ക്ഷാമത്തിന് പരിഹാരം ആവശ്യപ്പെട്ട് കൊണ്ട് സിവിൽ സ്റ്റേഷനിലേക്ക് ധർണ്ണ നടത്തി എൻ വൈ സി കൽപ്പേനി യൂണിറ്റ്. പെട്രോളും ഡീസലും ഉടൻ ഐ ഒ സി ഔട്ട്ലെറ്റിൽ എത്തിക്കുക, തുറമുഖ വകുപ്പും ഐ ഒ സിയുടെ ഉത്തരവാദിത്വപ്പെട്ട അധികാരികളും ചേർന്ന് പെട്രോളിൻ്റെയും ഡീസലിൻ്റെയും സ്ഥിരമായ സ്റ്റോക്ക് നിലനിർത്തുന്നതിനുള്ള സാധ്യതകൾ പഠിച്ച് ഒരു ഏകോപിത നടപടി സ്വീകരിക്കുക, ഔട്ട് ബോർഡ് എഞ്ചിൻ ഉപയോഗിക്കുന്നവർക്ക് പെട്രോൾ പമ്പിൽ നിന്നും കണ്ടെയിനറിൽ പെട്രോൾ കൊടുക്കാനുള്ള നടപടി ഉടൻ നടപ്പിലാക്കുക, സ്ഥിരമായി പെട്രോൾ ലഭിക്കുന്നതിനായി നിലവിലുള്ള 20,000 ലിറ്റർ ടാങ്കിന് പുറമെ അഡീഷണൽ സ്റ്റോറേജ് ടാങ്കു കൾ ഉണ്ടാക്കുക അല്ലെങ്കിൽ പെട്രോൾ ടാങ്കർ ലോറി കൊണ്ട് വന്ന് ഓയിൽ ബാർജിൽ നിന്ന് ടാങ്കർ ലോറി വഴി റിടൈൽ ഔട്ട്‌ലെറ്റിൽ പെട്രോൾ എത്തിക്കുന്ന സൗകര്യം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എൻ വൈ സി ധർണ നടത്തിയത്. സമരത്തിൽ സീനിയർ നേതാക്കളും പങ്കെടുത്തു.
എൻ വൈ സി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അൻവർ സാദത്ത്, സ്വാഗതം പറഞ്ഞു. എൻ.സി.പി (എസ്) കൽപ്പേനി യൂണിറ്റ്പ്ര സിഡന്റ് റഷീദ് ഖാൻ സമരം ഉത്ഘാടനം ചെയ്തു. എൻ.സി.പി (എസ്) സ്റ്റേറ്റ് ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ, എൻ.സി.പി (എസ്) കൽപ്പേനി സെക്രട്ടറി അബ്ദുൽ ഹക്കീം, എക്സിക്യൂട്ടീവ് മെമ്പർ ആസിഫ് ആസാദ്, എന്നിവർ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. എൻ വൈ സി കൽപ്പേനി എക്സിക്യൂട്ടീവ് മെമ്പർ നിസാമുദ്ധീൻനന്ദി അറിയിച്ചു.