കവരത്തി: ഉരുൾപൊട്ടലിനെ തുടർന്ന് എല്ലാം നഷ്ടപ്പെട്ട വയനാട് ചൂരൽ മലയിലെ സ്കൂൾ വിദ്യാർത്ഥികളെ ചേർത്തു പിടിച്ച് എൻ.സി.പിയുടെ യുവജന വിഭാഗമായ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് – എൻവൈസി ലക്ഷദ്വീപ് ഘടകം. ഈ മേഖലയിലെ വിദ്യാർത്ഥികളുടെ പഠനത്തിനാവശ്യമായ മുഴുവൻ നോട്ടു പുസ്തകങ്ങളും എത്തിച്ച് നൽകുമെന്ന് എൻ.വൈ.സി ലക്ഷദ്വീപ് ഘടകം പ്രസിഡണ്ട് ഷിഹാസ്, ലക്ഷദ്വീപ് ചുമതലയുള്ള എൻ.വൈ.സി ദേശീയ സെക്രട്ടറി അഡ്വ. റഊഫ് വിളയിൽ, എം.ഷാജിർ എന്നിവർ അറിയിച്ചു.

ലക്ഷദ്വീപ് ജനത പ്രതിസന്ധി അനുഭവിക്കുന്ന ഘട്ടങ്ങളിലെല്ലാം അവരെ ചേർത്തു പിടിച്ചത് കേരളീയരാണ്. അത് കൊണ്ട് തന്നെ കേരളത്തിൻ്റെ ഈ ദു:ഖ വേളയിൽ അവരെ ചേർത്തു പിടിക്കാൻ മുഴുവൻ ദ്വീപ് ജനതയും ഒപ്പം ഉണ്ടാവണമെന്നും എൻ.വൈ.സി നേതാക്കൾ അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here