കവരത്തി: എൻ.എസ്.യു.ഐ കവരത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബീച്ച് ശുചീകരണം നടത്തി. കവരത്തി യൂണിറ്റ് പ്രസിഡണ്ട് തൻസീഹുൽ ഹഖ്, ജനറൽ സെക്രട്ടറി ഡോ തസ്ലീമുദ്ദീൻ, സാബിത്ത്, ആസിഫ് എന്നിവരുടെ നേതൃത്വത്തിൽ പതിനേഴ് പേരടങ്ങുന്ന പ്രവർത്തകരാണ് ശുചീകരണത്തിൽ പങ്കെടുത്തത്. പവിഴപ്പുറ്റുകളുടെയും അതുവഴി നമ്മുടെ നാടിന്റെയും സംരക്ഷണം ഉറപ്പു വരുത്തുന്നതിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ അലസമായി വെലിച്ചെറിയുന്നത് ഒഴിവാക്കണം എന്ന് ശുചീകരണത്തിന് ശേഷം എൻ.എസ്.യു.ഐ പ്രവർത്തകർ പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് മാലിന്യങ്ങൾ അലസമായി വെലിച്ചെറിയുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അധികാരികളൊട് ആവശ്യപ്പെടാൻ ആലോചിക്കുന്നതായി അവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here