കവരത്തി: ലക്ഷദ്വീപ് പിറവിദിനത്തിൽ ഭരണകൂടത്തിന്റെ വിവിധ നയങ്ങൾക്കെതിരെ പ്രതിഷേധ സമരവുമായി ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷൻ (LSA). 2026 നവംബർ 1-ന് വൈകുന്നേരം 4:30-ന് കവരത്തി സ്കൂൾ ഗ്രൗണ്ടിൽ വെച്ചാണ് സമാധാനപരമായ പ്രതിഷേധ സമരം സംഘടിപ്പിക്കുന്നത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ നയങ്ങൾ ജനങ്ങളിലുണ്ടാക്കുന്ന ആശങ്കകളും പ്രത്യേകിച്ച് വിദ്യാർത്ഥി സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളും ചൂണ്ടിക്കാണിച്ചാണ് പ്രക്ഷോഭം പ്രഖ്യാപിച്ചിരിക്കുന്നത്.

ലക്ഷദ്വീപ് പിറവിദിനത്തിൽ നടക്കുന്ന ഈ സമരത്തിൽ രാഷ്ട്രീയ പാർട്ടികൾ, ട്രേഡ് യൂണിയനുകൾ, വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ, സാമൂഹിക സംഘടനകൾ, ക്ലബ്ബുകൾ തുടങ്ങി ദ്വീപിലെ എല്ലാ പ്രസ്ഥാനങ്ങളുടെയും സജീവ പങ്കാളിത്തം എൽ.എസ്.എ ക്ഷണിച്ചു. ജനങ്ങളുടെ അവകാശ സംരക്ഷണത്തിനും ക്ഷേമത്തിനും ഭാവി മുന്നിൽക്കണ്ടുമുള്ള പോരാട്ടത്തിൽ രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച് എല്ലാവരും അണിനിരക്കണമെന്ന് അസോസിയേഷൻ അഭ്യർത്ഥിച്ചു. എൽ.എസ്.എ സംഘടിപ്പിക്കുന്ന ഈ കൂട്ടായ്മയിൽ വൻ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here