
കൽപ്പേനി: മെഡിക്കൽ ഇവാക്വേഷൻ മംഗലാപുരത്തേക്ക് നടത്താനുള്ള നീക്കങ്ങൾക്കെതിരെ കൽപ്പേനി ബ്ലോക്ക് കോൺഗ്രസ് നിവേദനം സമർപ്പിച്ചു. വീടുകൾ തോറും കയറിയിറങ്ങി ഒപ്പു ശേഖരണം നടത്തിയ കൂട്ട നിവേദനം കൽപ്പേനി ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർക്കാണ് കൈമാറിയത്. മെഡിക്കൽ ഇവാക്വേഷൻ മംഗലാപുരത്തേക്ക് മാറ്റാനുള്ള നീക്കത്തിൽ നിന്നും ലക്ഷദ്വീപ് ഭരണകൂടം പിൻമാറണം എന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
