
റിപ്പോർട്ട്: അബ്ദുൽ സലാം കെ.കെ
കവരത്തി: കഴിഞ്ഞ വർഷം കവരത്തി കേന്ദ്രീയ വിദ്യാലയത്തിൽ നിന്നും ഏറ്റവും കൂടുതൽ മാർക്കോടെ പത്താം ക്ലാസിൽ നിന്നും വിജയിച്ച മിനിക്കോയ് ദ്വീപ് സ്വദേശി കുമാരി ഫഹ്മിദാ അനീസിന് ക്യാഷ് അവാർഡ് നൽകി ആദരിച്ചു. കേന്ദ്രീയ വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ കവരത്തി ഡയറ്റ് പ്രിൻസിപ്പൽ ഡോ.മിർസാദ്, റേഞ്ച് ഫോറസ്റ്റ് ഓഫിസർ സെയ്ദ് ശൈക്കോയ, കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പൽ എൻ.കെ ലാൽ, ഫഹ്മിദാ അനീസിന്റെ രക്ഷിതാക്കളായ അനീസ്, സെഫിയ എന്നിവർ പങ്കെടുത്തു.

		














