കോഴിക്കോട്: പന്ത്രണ്ടാമത് കേരളാ കിക്ക് ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി രണ്ടാം വർഷവും സ്വർണ്ണ മെഡൽ കരസ്ഥമാക്കി ആന്ത്രോത്ത് ദ്വീപ് സ്വദേശി ഹനിയ ഹിദായ. സബ് ജൂനിയർ 50kg വിഭാഗത്തിലാണ് ഹനിയാ ഹിദായ സ്വർണ്ണ മെഡൽ നേടിയത്. കഴിഞ്ഞ വർഷം നടന്ന പതിനൊന്നാമത് കേരളാ കിക്ക് ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിലും ഹനിയാ ഹിദായക്ക് തന്നെയായിരുന്നു സ്വർണ്ണ മെഡൽ.

www.dweepmalayali.com

നേരത്തെ കോഴിക്കോട് ഇന്റോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന 23-ആമത് സബ് ജൂനിയർ ജില്ലാ വുഷു ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡലും ഒന്നാം സ്ഥാനവും നേടിയ ഹനിയ ഹിദായ വാർത്തകളിൽ ഇടം നേടിയിരുന്നു. ആന്ത്രോത്ത് ദ്വീപ് സ്വദേശികളായ മുഹമ്മദ് ഹിദായത്തുള്ള, കമർബാൻ ദമ്പതികളുടെ മകളാണ്. കോഴിക്കോട് യിങ്ങ് യാങ്ങ് ക്ലബിൽ പരിശീലനം നടത്തുന്ന ഹനിയാ ഹിദായ അപെക്സ് ഇന്റർനാഷണൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here