തിരുവനന്തപുരം: കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിലായേക്കും. അതുകൊണ്ട് തന്നെ ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. ആയതിനാൽ മത്സ്യബന്ധന തൊഴിലാളികൾ കടലിൽ പോവുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കുക. അധികൃതരുടെ നിർദ്ദേശം അനുസരിച്ച് മാറി താമസിക്കാൻ വിമുഖത കാണിക്കാതിരിക്കുക.