രിത്രത്തിൽ സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ് ലക്ഷദ്വീപ്. ഒരു സമൂഹം എന്ന നിലയിൽ വളരെ പക്വത പ്രകടിപ്പിക്കേണ്ട ഈ ഘട്ടത്തിൽ രണ്ടു രാഷ്ട്രീയ നേതാക്കളുടെ അണികൾ എന്ന നിലയിൽ മാത്രം പെരുമാറുകയും സമൂഹമാധ്യമങ്ങളിൽ പരസ്പരം കലഹിക്കുകയും ചെയ്യുകയാണ് നമ്മൾ. എല്ലാ വ്യത്യാസങ്ങൾക്കുമപ്പുറം ദ്വീപുകാരൻ എന്ന ഒറ്റ വികാരത്തിൽ നമുക്ക് ഒരുമിച്ച് ഇരുന്ന് സംസാരിക്കാം. ഇപ്പോൾ അതിനു നമുക്ക് സാധിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാണ്.

ലക്ഷദ്വീപിലെ വാർത്തകൾ വളരെ സത്യസന്ധമായി റിപ്പോർട്ട് ചെയ്യാൻ പരമാവധി ശ്രമിക്കുന്ന മാധ്യമമാണ് ദ്വീപ് മലയാളി. വളരെ ക്രിയാത്മകമായ വിമർശനങ്ങൾ ഉയർത്തുകയും, ഞങ്ങളെ ലാക്കാക്കിയുള്ള അത്തരം വിമർശനങ്ങളെ എന്നും സ്വാഗതം ചെയ്യുകയും ചെയ്തിട്ടുള്ള ഒരു സംസ്കാരമാണ് ദീപ് മലയാളിക്കുള്ളത്.

എന്നാൽ രാഷ്ട്രീയ പാർട്ടികളുടെ അണികൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നടത്തിക്കൊണ്ടിരിക്കുന്നത് വിമർശനമായി കണക്കാക്കാനാവില്ല.

സഭ്യതയുടെ എല്ലാ സീമകളും ലംഘിച്ചു കൊണ്ടുള്ള സമൂഹമാധ്യമ യുദ്ധമാണ് ഇപ്പോൾ ലക്ഷദ്വീപിൽ നടന്നുകൊണ്ടിരിക്കുന്നത്.

ലക്ഷദ്വീപിന്റെ ഭാവി നിർണയിക്കുന്നതിൽ വളരെ നിർണ്ണായകമായേക്കാവുന്ന ഈ ഘട്ടത്തിൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും അണികളും ഒന്നിച്ചു നിൽക്കണമെന്ന് ദ്വീപ് മലയാളി എഡിറ്റോറിയൽ ബോർഡ് ആഗ്രഹിക്കുന്നു.

ലാക്ട്യൂബും ദ്വീപ് മലയാളിയും സംയുക്തമായി കുറഞ്ഞത് ഓൺലൈനായിട്ടെങ്കിലും അത്തരം ഐക്യപ്പെടലുകൾക്ക് വേദിയൊരുക്കാൻ സന്നദ്ധരാണെന്ന് ഇവിടെ അറിയിക്കുന്നു.

സമാന മനസ്കർ ലക്ഷദ്വീപിന്റെ ഐക്യത്തിനായി നിലകൊള്ളാൻ തയ്യാറാവണമെന്നും അഭ്യർത്ഥിക്കുന്നു..

LEAVE A REPLY

Please enter your comment!
Please enter your name here