ആലുവ: സയ്യിദ് എ.ഐ. മുത്തുക്കോയ തങ്ങൾ യൂണിവേഴ്സൽ ഫൗണ്ടേഷൻ ഏർപ്പെടുത്തുന്ന ഈ വർഷത്തെ എ.ഐ. മുത്തുക്കോയ തങ്ങൾ മെമ്മോറിയൽ അവാർഡിനുള്ള എൻഡ്രികൾ ക്ഷണിച്ചു. ആധികാരിക അറബീ സൂഫീ ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് മലയാളക്കരക്ക് സൂഫിസത്തെക്കുറിച്ചുള്ള അറിവുകൾ പകർന്ന് നൽകുന്നതിൽ സ്തുത്യർഹമായ പങ്ക് വഹിച്ചവരാണ് അവാർഡിന് അപേക്ഷിക്കേണ്ടത്. അപേക്ഷകരിൽ നിന്നും ജൂറി തെരഞ്ഞെടുക്കുന്ന വ്യക്തിക്കായിരിക്കും അവാർഡ് നൽകുകയെന്ന് ജൂറി ചെയർമാൻ കെ.പി.സയ്യിദ് ഫസൽ തങ്ങൾ അറിയിച്ചു.
പരിഗണനക്കുള്ള എൻഡ്രികൾ 2024 ജൂലൈ 31 നു മുമ്പായി ആലുവ കുന്നത്തേരിയിലുള്ള ഫൗണ്ടേഷൻ ഓഫീസിൽ ലഭിച്ചിരിക്കണം.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ടത്:
പ്രൻസിപ്പാൾ,
മദ്രസ നൂറുൽ ഇർഫാൻ അറബിക്കോളേജ്
കുന്നത്തേരി
തായിക്കാട്ടുകര (P.O)
ആലുവ .Pin: 683106
Mob.No.9847567838