കൊച്ചി: ഡോ. സ്വാദിഖ് നൽകിയ പൊതുതാൽപര്യ ഹർജിയിൽ പണ്ടാരം ഭൂമിയിൽ നിന്നും ജനങ്ങളെ കുടിയിറക്കുന്നത് തടഞ്ഞ് കൊണ്ട് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഈ മാസം 19 വരെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതോ ഇറക്കി വിടുന്നതോ ആയ ഒരു നടപടിയും ഉണ്ടാവരുത് എന്ന് ഇടക്കാല സ്റ്റേ നൽകി കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

മുതിർന്ന അഭിഭാഷകൻ അജിത് അഞ്ചലേക്കർ മുഖാന്തിരമാണ് ഡോ മുഹമ്മദ് സ്വാദിഖ് പൊതു താല്പര്യ ഹരജി നൽകിയത്.

എല്ലാ ദ്വീപുകളിലും ജനകീയ പ്രതിഷേധങ്ങൾ ഇനിയും ഉണ്ടാവണം എന്നും, എത്രയും വേഗം ലക്ഷദ്വീപിലെ മുഴുവൻ രാഷ്ട്രീയ കക്ഷികളും ചേർന്ന് ഒരു സർവ്വകക്ഷി യോഗം ചേരണമെന്നും, സർവ്വകക്ഷി സംഘം പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും കണ്ട് വിഷയം അവതരിപ്പിക്കണമെന്നും ഡോ മുഹമ്മദ് സ്വാദിഖ് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here