കവരത്തി: സീനിയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിൽ നടന്ന ടി10 ക്രിക്കറ്റ് ടൂർണമെന്റിൽ കൽപ്പേനി അറ്റ് കവരത്തി ടീം ചാമ്പ്യന്മാർ. ലക്ഷദ്വീപ് ക്രിക്കറ്റ് ടീം അംഗവും അറിയപ്പെടുന്ന വിക്കറ്റ് കീപ്പറുമായ ശമീർ ഷൈക്കിന്റെ നേതൃത്വത്തിൽ കുളിക്കാനിറങ്ങിയ ടീം കൽപ്പേനി അറ്റ് കവരത്തി ആധികാരികമായ വിജയമാണ് പരിചയസമ്പന്നരായ ഇക്സോറക്കെതിരെ നേടിയത്.

സീനിയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് കളിക്കുന്നവരുടെ കൂട്ടായ്മയാണ് ടി10 ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചത്. കൽപ്പേനി അറ്റ് കവരത്തി ടീമിലെ ശ്രീ ലിവാബുദ്ധീനാണ് ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്. ശ്രീ.ശിറാസ് ഖാലിദ് ഏറ്റവും കൂടുതൽ റൺസ് നേടിയ ടൂർണമെന്റിൽ, മുഷ്താഖ് അഹമ്മദ് ഏറ്റവും മികച്ച ബൗളറായി തിരഞ്ഞെടുക്കപ്പെട്ടു.

ഇക്സോറാ ടീം ക്യാപ്റ്റൻ സഹൽ മാൻ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിന്റെ സ്പോൺസർമാരായ അക്കു സീ ലൈൻ സ്പോർട്സ്, കേക്ക് ഹൗസ്, കാപിറ്റൽ ഫുഡ് കോർട്ട്, വി.സി.സി, ഇക്സോറാ, ക്രിക്കറ്റ് ഇൻസ്റ്റാ, ലാക് സ്ക്യുബാ, കൂടാതെ സ്പോൺസർഷിപ്പുമായി കടന്നു വന്ന വ്യക്തികൾക്കും, സഹകരിച്ച എല്ലാപേർക്കും നന്ദി അറിയിക്കുന്നതായി സംഘാടകർ ദ്വീപ് മലയാളിയോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here